കൊച്ചി : മലയാളസിനിമയ്ക്ക് മറക്കാനാവാത്ത സംഭാവനകൾ നൽകിയ പി. ഭാസ്കരന്റെ ജന്മശതാബ്ദി അനുസ്മരണവും സംഗീത സായാഹ്നവും (ഭാസ്കര സന്ധ്യ ) നാളെ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. വൈകിട്ട് 6.15ന് പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. മുതിർന്ന പത്രപ്രവർത്തകൻ എൻ. മാധവൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. ഭാസ്കരൻ മാഷിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തി കലാഭവൻ സാബു, സെബി നായരമ്പലം എന്നിവർ നയിക്കുന്ന സംഗീതസന്ധ്യയും ഉണ്ടാകുമെന്നു ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അറിയിച്ചു.
അരമന-വട്ടപ്പോട്ട റോഡ് തുറന്നു
വരാപ്പുഴ : എംഎൽഎയുടെ ആസ്തിവികസന ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ടൈൽ വിരിച്ച് നവീകരിച്ച വരാപ്പുഴ പഞ്ചായത്ത് ഏഴാം വാർഡിലെ മണ്ണം തുരുത്ത്-മുട്ടിനകം അരമന വട്ടപ്പോട്ട റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.പി. പോളി, ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ ഹാൻസൻ മാത്യു, റാണി മത്തായി, പഞ്ചായത്ത് സ്ഥിരം സമിതിയംഗം വിജു ചുള്ളിക്കാട്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജേഷ് ചിയേടത്ത്, കെ.എസ്. മുഹമ്മദ്, മേഴ്സി ജോണി, ടി.ജെ. ജോമോൻ , സാബു ആന്റണി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഈ റോഡിലെ വട്ടപ്പോട്ട പാലത്തിൽ സുരക്ഷ വേലിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത് പ്രദേശത്തെ ജനകീയ കൂട്ടായ്മയാണ്.