കാലടി: ശ്രീമൂലനഗരം പഞ്ചായത്തിൽ പുതിയേടം തെക്കുംഭാഗം ( തൃക്കണിക്കാവ്-കുന്നുവഴി മനക്കപ്പടി റോഡ്) റോഡിന് പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 51 ലക്ഷം രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ അറിയിച്ചു.
2013ൽ പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു വർഷ ഗ്യാരണ്ടിയോടു കൂടി നിർമിച്ച ഈ റോഡ് ഗ്യാരണ്ടി പിരീഡ് കഴിഞ്ഞ് ശോചനീയാവസ്ഥയിൽ ആയപ്പോൾ ബെന്നി ബഹനാൻ എം. പിയോടും, അൻവർ സാദത്ത് എംഎൽഎയോടും ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടത് പ്രകാരമാണ് എംപിയുടെ പരിശ്രമ ഫലമായി പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.
റോഡിന്റെ എസ്റ്റിമേറ്റ് എടുക്കുന്നതിനായി പ്രസിഡന്റ് കെ.സി. മാർട്ടിൻ, വാർഡ് മെമ്പർ ഡാർലി ജീമോൻ, പിഎംജിഎസ്വൈ എസ്റ്റിമേറ്റ് എൻജിനീയർ കെ.ടി. സാജൻ, ഓവർസിയർ സീജ എന്നിവർ സ്ഥലം സന്ദർശിച്ചു. തിരുവൈരാണിക്കുളം കാഞ്ഞൂർ പള്ളി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള ഗതാഗത മാർഗവും വാഴക്കുളം, കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡും കൂടിയാണ് പുതിയേടം തെക്കുംഭാഗം റോഡ്.