ആലുവ : ജനാധിപത്യവും മതേതരത്വവും വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്ത് അതിന്റെ സംരക്ഷണത്തിനുള്ള പൊതു ഇടങ്ങളായി ഗ്രന്ഥശാലകൾ മാറണമന്ന് മന്ത്രി പി. രാജീവ്. ആലുവ യുസി കോളജ് ഓഡിറ്റോറിയത്തിൽ എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ചടങ്ങിൽ അധ്യക്ഷം വഹിച്ചു. പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം അക്ഷരദീപം തെളിയിച്ചു. അൻവർ സാദത്ത് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എം.ആർ. സുരേന്ദ്രൻ, കെ.പി. രാമചന്ദ്രൻ , മുൻ എംഎൽഎ സാജു പോൾ, പി. തമ്പാൻ, ജോസ് കരിമ്പന, കെ. രവിക്കുട്ടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന നാളെ
തൃപ്പൂണിത്തുറ: അധ്യയന വർഷാരംഭത്തിന് മുന്നോടിയായി തൃപ്പൂണിത്തുറ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ സ്കൂൾ, കോളജ് സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്കുമുള്ള കാര്യക്ഷമതൈ പരിശോധനയും സുരക്ഷാ സ്റ്റിക്കർ പതിക്കലും നാളെ രാവിലെ എട്ടു മുതൽ പുത്തൻകാവ് ശ്രീനാരായണ വല്ലഭക്ഷേത്ര മൈതാനത്തിൽ നടക്കും. സുരക്ഷാ സ്റ്റിക്കർ പതിച്ചിട്ടില്ലാത്ത വാഹനങ്ങൾ തുടർന്ന് സർവീസ് നടത്താൻ അനുവദിക്കുന്നതല്ലെന്നും തുടർ ദിവസങ്ങളിൽ കർശനമായ പരിശോധനയുണ്ടായിരിക്കുന്നതാണെന്നും ജോയിന്റ് ആർടിഒ കെ.ആർ. സുരേഷ് അറിയിച്ചു.