തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ നഗരസഭ വൈസ് ചെയർമാൻ ഉൾപ്പെടെ മൂന്നു പേർക്കെതിരേ ഹിൽപാലസ് പോലീസ് കേസെടുത്തു. തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കാണിച്ച് സെക്രട്ടറി സുഗത കുമാർ നൽകിയ പരാതിയിലാണ് വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, സ്ഥിരം സമിതി അധ്യക്ഷൻ യു.കെ. പീതാംബരൻ, കൗൺസിലർ കെ.ടി. അഖിൽദാസ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തത്.
കഴിഞ്ഞ 12നും 16നും 25നും ഇവർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. നഗരസഭയിലെ ആരോഗ്യ വകുപ്പ് സൂപ്പർവൈസർക്ക് അധികാരം പങ്കിട്ട് നൽകാത്തതും ലോഗ് ബുക്ക് പരിശോധിക്കുന്നതടക്കമുള്ള വിരോധവുമാണ് കാരണമെന്നാണ് പരാതിയിലുള്ളത്.
25നു വൈകിട്ട് 6.30ന് ഓഫീസിൽ നിന്നിറങ്ങവേ ഭീഷണിപ്പെടുത്തിയ വീഡിയോ ഉൾപ്പെടെ സെക്രട്ടറി പോലീസിൽ ഹാജരാക്കിയിട്ടുണ്ട്. അതേ സമയം പുതിയ സെക്രട്ടറി ചുമതലയെടുത്ത ശേഷം നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി നഗരസഭയിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ചതാണ് ഇത്തരത്തിൽ പരാതിയുണ്ടായതിലെത്തിയതെന്നാണ് വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ പറഞ്ഞത്.