കൂത്താട്ടുകുളം: പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്. പാലക്കുഴ മുഴന്താനത്ത് സുനിലി (50)നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.15ഓടെ കൂത്താട്ടുകുളം ടാക്സി സ്റ്റാന്‍ഡിന് സമീപമായിരുന്നു അപകടം.
കൂത്താട്ടുകുളത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണവിട്ട് എതിർ ദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽനിന്നും റോഡിലേക്ക് തെറിച്ച് വീണ സുനിലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ സുനിലിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി.