മൂവാറ്റുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ ത്രിദിന ജീവിത ദർശന നേതൃത്വ പരിശീലന ക്യാന്പിന് നിർമല ഹയർ സെക്കന്‍ഡറി സ്കൂളിൽ വർണാഭമായ തുടക്കം.
ഡീൻ കുര്യാക്കോസ് എംപി ക്യാന്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ വളർത്തിയെടുക്കുന്നതിന് ഡിസിഎൽ വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കോ-ഓർഡിനേറ്റർ റോയി ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം, ക്യാന്പ് ചീഫ് ജയ്സണ്‍ പി. ജോസഫ്, തോമസ് കുണിഞ്ഞി, സിബി കെ. ജോർജ്, സി.കെ. മനോജ് കുമാർ, ജേക്കബ് തോമസ്, അലീന അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
ആദ്യ ദിനത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയുമായി ക്യാന്പംഗങ്ങൾ മുഖാമുഖം നടത്തി. കോതമംഗലം രൂപത വികാരി ജനറൽ റവ.ഡോ. പയസ് മലേക്കണ്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. 31ന് സമാപിക്കുന്ന ക്യാന്പിൽ പ്രവിശ്യയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കും.