അരയൻകാവ്: ദന്പതികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അരയൻകാവ് ശ്രീവല്ലഭം (മംഗലശേരിൽ) രാജി (48) ആണ് മരിച്ചത്. ഭർത്താവ് അനിൽകുമാറിനെ ഗുരുതര പരിക്കുകളോടെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30ന് അരയൻകാവ് പെട്രോൾ പന്പിന് സമീപമായിരുന്നു അപകടം.
കോട്ടയം തിരുവഞ്ചൂരിൽ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചുവരവെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. രാജിയെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. മക്കൾ: ഹരിശങ്കർ, ശിവ കൃഷ്ണൻ.