പന്നിമറ്റം: വെള്ളിയാമറ്റം സഹകരണ ബാങ്ക് പ്രസിഡന്റായി ജോമോൻ ജോസഫ് കുളമാക്കലിനെ തെരഞ്ഞെടുത്തു. ബാങ്ക് പ്രസിഡന്റായിരുന്ന ദേവസ്യ അടപ്പൂരിന്റെ നിര്യാണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക സ്ഥാനാർഥിയായി മത്സരിച്ച സോയി ജോസഫിന് നാലു വോട്ടും കോണ്‍ഗ്രസ് അംഗമായ ജോമോൻ ജോസഫിന് ആറു വോട്ടും ലഭിച്ചു. യുഡിഎഫിലെ ഏതാനും അംഗങ്ങളും കേരള കോണ്‍ഗ്രസ്-എം അംഗവും ജോമോനെ പിന്തുണച്ചു.
തെരഞ്ഞടുപ്പിനോടനുബന്ധിച്ച് നേരിയ വാക്കേറ്റമുണ്ടായെങ്കിലും പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥൻ സജികുമാർ വരണാധികാരിയായിരുന്നു.