നെടുങ്കണ്ടം: കാറിനെ ഓവര്‍ടേക് ചെയ്തുവന്ന ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നു അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ചുകയറി. ഇരുവാഹനങ്ങളിലുമായി ഉണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 9.30ന് നെടുങ്കണ്ടം ടൗണില്‍ പോസ്റ്റ് ഓഫീസിനു മുമ്പിലാണ് അപകടം നടന്നത്.
കിഴക്കേക്കവലയില്നിന്നു മൂന്നു പേരുമായി അമിതവേഗതയിലെത്തിയ ബൈക്കാണ് എതിര്‍ദിശയില്‍ കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ബൈക്കില്‍ ഇടിച്ചത്. അഞ്ചുപേരും റോഡിലേക്ക് തെറിച്ചുവീണു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
നെടുങ്കണ്ടം സ്വദേശികളായ അരവിന്ദ്, പ്രണവ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇതില്‍ ഒരാളുടെ കൈ ഒടിഞ്ഞ് വേര്‍പെട്ട നിലയിലാണ്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റു മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു. രണ്ടു ബൈക്കുകളും പൂര്‍ണമായി തകര്‍ന്നു.
അമിതവേഗതയിലെത്തിയ ബൈക്കിലുണ്ടായിരുന്ന മൂന്നുപേര്‍ മദ്യലഹരിയിലായിരുന്നെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
ഇവര്‍ കിഴക്കേക്കവലയില്‍ മറ്റൊരു കാറില്‍ ഇടിച്ചശേഷം നിര്‍ത്താതെ വരുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്.
ഇതിനിടെ അപകടം കണ്ടുനിന്നവരില്‍ ചിലര്‍ അമിതവേഗതയിലെത്തിയ ബൈക്കിലുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും ചെയ്തു. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.