മൂന്നാര്‍: മൂന്നാറിലെ സൈലന്റ്വാലി എസ്റ്റേറ്റില്‍ വീണ്ടും പുലിയുടെ ആക്രമണം. രണ്ടാം ഡിവിഷന് തൊഴിലാളി രാജയുടെ പശുവാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നാലു പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്.
മേയാന്‍ വിട്ട പശു തിരികെ എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പൊന്തക്കാട്ടില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ദിവസവും 15 ലിറ്ററോളം പാല് തരുന്ന പശുവാണ് കൊല്ലപ്പെട്ടത്.
ഉപജീവനമാര്‍ഗമായ കന്നുകാലികളെ പുലിയും കടുവയുമെല്ലാം കൊന്നൊടുക്കുന്നത് മൂന്നാര്‍ തോട്ടമേഖലയില്‍ പതിവാകുകയാണ്. നൂറിലേറെ പശുക്കളാണ് പുലിയുടെയും കടുവയുടെയും അക്രമണത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ചത്തത്.
പുലിയെ പിടികൂടാന്‍ വനംവകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് തോട്ടംതൊഴിലാളികള്‍.