കൊച്ചി: കേരള ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന ദൃശ്യകലാ പ്രദര്‍ശനത്തിന് ഇന്ന് തുടക്കമാകും. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.രാജീവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ലളിത കലാ അക്കാദമിയുടെ 2022-23ലെ ഫെല്ലോഷിപ്പുകളും സംസ്ഥാന ദൃശ്യകലാ പുരസ്കാരങ്ങളും മന്ത്രി സജി ചെറിയാന് വിജയികള്‍ക്ക് സമര്‍പ്പിക്കും.
271 കലാകാരരുടെ 374 കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിലുണ്ടാകും. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രം, ഫോര്‍ട്ട് കൊച്ചി പെപ്പര്‍ ഹൗസ്, കോഴിക്കോട് അക്കാദമി ആര്‍ട്ട് ഗാലറി, കായംകുളം ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗാലറി എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടക്കുക. 861 കലാകാരരുടെ 3,519 സൃഷ്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവയാണ് പ്രദര്‍ശിപ്പിക്കുക.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി സജി ചെറിയാന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആദരിക്കും. സാംസ്കാരിക കാര്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി പ്രദര്‍ശനത്തിന്റെ കാറ്റലോഗ് പ്രകാശനം ചെയ്യും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എഴുത്തുകാരന് ടി.ഡി. രാമകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളാകും