കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറില്‍ നിന്ന് സോണ്ട ഇന്‍ഫ്രാടെക് കമ്പനിയെ ഒഴിവാക്കിയേക്കും. കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോര്പറേഷന് നല്കിയ കത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
മറുപടിക്കായി 10 ദിവസം അനുവദിച്ചെങ്കിലും ഇന്നലെ വരെ സോണ്ട വിശദീകരണം നല്‍കിയിട്ടില്ല. മാത്രമല്ല കോര്‍പറേഷനെതിരെ ആര്ബിട്രേഷന് നടപടി സ്വീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച സ്പെഷല്‍ കൗണ്‍സില്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കോര്പറേഷന് തീരുമാനമെടുത്തത്.
സോണ്ടയില് നിന്നുള്ള മറുപടി കത്ത് കിട്ടിയാലും ഇല്ലെങ്കിലും 28 ന് ശേഷം സ്പെഷല്‍ കൗണ്‍സില്‍ വിളിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചിരുന്നു. സോണ്ട ഇന്ന് മറുപടി കത്ത് നല്കിയാല് അതും അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തും. 22-ാമത്തെ അജണ്ടയായാണ് സോണ്ടയുമായുള്ള കരാര്‍ വിഷയം സ്പെഷല്‍ കൗണ്‍സിലില്‍ വരിക.
കരാര്‍ ലംഘനം നടന്നതായി കൗണ്‍സിലിന് ബോധ്യപ്പെട്ടാല്‍ ബയോമൈനിംഗില്‍ നിന്ന് സോണ്ടയെ ഒഴിവാക്കിയുള്ള തീരുമാനം മേയര്‍ക്ക് സ്വീകരിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ തുടര്‍ നടപടികളിലും തീരുമാനം എടുക്കേണ്ടതായുണ്ട്. നിലവില്‍ 30 ശതമാനമത്തോളം ബയോമൈനിംഗ് നടത്തിയതായാണ് സോണ്ട അവകാശപ്പെടുന്നത്. കരാര്‍ പ്രകാരം അത്രയും വര്‍ക്ക് ചെയ്തതിന്റേതായ പണം കോര്പറേഷന് നല്‍കിയിട്ടില്ല. 54 കോടിയില്‍ 11 കോടി മാത്രമേ ഇതുവരെ കമ്പനിക്ക് കൈമാറിയിട്ടുള്ളു. ശേഷിക്കുന്ന പണം നല്‍കണോ എന്ന കാര്യത്തിലും കൗണ്‍സില്‍ തീരുമാനിക്കും.
കരാര്‍ ലംഘനത്തെ തുടര്‍ന്ന് കോര്പറേഷന് നഷ്ടമുണ്ടായാല്‍ അതും കമ്പനിയില്‍ നിന്ന് ഈടാക്കാനാണ് കോര്‍പറേഷന്റെ തീരുമാനം. 30 ശതമാനത്തിന് ശേഷമുള്ള ബയോമൈനിംഗ് വര്‍ക്കുകള്‍ക്ക് വേണ്ടിവരുന്ന ചിലവും ബയോമൈനിംഗ് നടത്തിയ ആര്‍ഡിഎഫ് നീക്കം ചെയ്യുന്നതിന് വരുന്ന ചിലവും കരാര്‍ കമ്പനിയില്‍ നിന്ന് ഇടാക്കുന്ന വ്യവസ്ഥയും 22-ാമതായെത്തുന്ന അജണ്ടയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നിലവില്‍ ബ്രഹ്മപുരത്തെ ആര്‍ഡിഎഫ് മാറ്റുന്നതിന് കോര്‍പറേഷനെ സമീപിച്ച ശക്തി പ്ലാസ്റ്റിക്സ് എന്ന കമ്പനി 28 കോടിയാണ് ആവശ്യപ്പെടുന്നത്. കരാര്‍ പ്രകാരം സോണ്ട ചെയ്യേണ്ടതായ ജോലി മറ്റൊരു കമ്പനിക്ക് നല്കുമ്പോള് അതിന്റെ ചെലവ് സോണ്ടയില് നിന്ന് ഈടാക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യവും.