അനില്‍ തോമസ്
കൊച്ചി: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷ(കെഎംസിഎല്‍)ന്റെ എറണാകുളത്തെ മഞ്ഞുമ്മലിലെ മരുന്ന് സംഭരണ കേന്ദ്രം തീപിടിത്തം നേരിടുന്നതില്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. കാലഹരണപ്പെട്ട അഗ്നിരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. തീപിടിത്തം ഉണ്ടായാല്‍ അണയ്ക്കാന്‍ സഹായകമാകുന്നതല്ല കെട്ടിടത്തിലെ സൗകര്യങ്ങളെന്നും അഗ്നിരക്ഷാ സേന കളക്ടര്‍ക്കും ഏലൂര്‍ മുനിസിപ്പാലിറ്റി സെക്രട്ടറിക്കും നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് 10 ദിവസത്തിനിടെ കെഎംസിഎലിന്റെ മൂന്ന് സംഭരണ കേന്ദ്രങ്ങളില്‍ തീപിടിത്തം ഉണ്ടായ പശ്ചാത്തലത്തില്‍ അഗ്നിരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ഗുരുതര പിഴവുകള്‍ കണ്ടെത്തിയത്. കെട്ടിടത്തിലെ അഗ്നരക്ഷാ സംവിധാനങ്ങള്‍ കാലഹരണപ്പെട്ടതും ഉപയോഗ ശൂന്യവുമാണെന്നാണ് ഏറ്റവും ഗുരുതര പിഴവായി റിപ്പോര്‍ട്ടിലുള്ളത്. ഫയര്‍ എന്‍ഒസി പുതുക്കിയിട്ടില്ല. മാത്രമല്ല എല്ലാ നിലകളിലേക്കുമുള്ള പടികള്‍ കാര്‍ബോര്‍ഡുകളും മാലിന്യങ്ങളുമിട്ട് തടസപ്പെട്ട നിലയിലാണ്. ടെറസിലേക്കുള്ള പ്രധാന കോവണിപ്പടിയും ഇത്തരത്തില്‍ തടസപ്പെടുത്തിയിരിക്കുകയാണ്. മൂന്നാം നിലയില്‍നിന്ന് ടെറസിലേക്ക് എത്താന്‍ യാതൊരു സൗകര്യവുമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കെട്ടിടത്തിന് മെര്‍ക്കന്റൈല്‍ വിഭാഗത്തിലാണ് ഫയര്‍ എന്‍ഒസി നല്‍കിയത്. സ്റ്റോറേജ് വിഭാഗത്തിലേക്ക് കെട്ടിടത്തെ മാറ്റിയെങ്കിലും എന്‍ഒസി പുതുക്കിയില്ല. എന്‍ഒസിക്ക് വേണ്ടി യഥാസമയം അപേക്ഷ നല്കിയിരുന്നുവെങ്കില് നിലവിലെ അപകടാവസ്ഥ ഒഴിവാക്കാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മരുന്നുകള്‍ക്കൊപ്പം അതേ മുറിയിലായിരുന്നു ബ്ലീച്ചിംഗ് പൗഡറും സൂക്ഷിച്ചിരുന്നത്. കളക്ടറുടെ നേതൃത്വത്തിലും കഴിഞ്ഞ ദിവസം പരിശോധന നടത്തി ഇവിടെനിന്ന് ബ്ലീച്ചിംഗ് പൗഡര്‍ കളമശേരി കിഫ്രയുടെ കെട്ടിടത്തിലേക്ക് മാറ്റി. അഗ്നിസുരക്ഷ സംവിധാനങ്ങളുള്ള മുറിയിലേക്കാണ് ഇവ മാറ്റിയിരിക്കുന്നതെന്ന് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. നിരീക്ഷണത്തിനായി ഫയര്‍ വാച്ചറെയും നിയോഗിച്ചിട്ടുണ്ട്. ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സാമ്പിള്‍ ലാബിലേക്ക് അയച്ചതായും കളക്ടര്‍ പറഞ്ഞു.