കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ 13 പഞ്ചായത്തുകളെ സിആര്‍ഇസഡ് കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുത്തിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപീന്ദര്‍ യാദവിന് ഹൈബി ഈഡന് എംപി കത്ത് നല്കി.
മണ്ഡലത്തിലെ 23 പഞ്ചായത്തുകളെ സിആര്‍ഇസഡ് കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍ കേന്ദ്ര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 10 പഞ്ചായത്തുകളെ മാത്രമാണ് കേന്ദ്രം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഫലമായി ആലങ്ങാട്, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കോട്ടുവള്ളി, കുന്നുകര, പുത്തന്‍വേലിക്കര, ഉദയംപേരൂര്‍, വടക്കേക്കര, കുഴിപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളെ കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുത്തിയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാകും നേരിടേണ്ടിവരിക. ഇക്കാരണങ്ങളാല്‍ 13 പഞ്ചായത്തുകളെ കൂടി കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.