കൊച്ചി: അഗ്രികള്‍ച്ചറല്‍ പ്രൊമോഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മറൈന്‍ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ നടക്കുന്ന മാംഗോ ഫെസ്റ്റില്‍ താരമായി ‘അമ്മിണി’. അച്ചാറിടുന്നതിന് മികച്ച ഇനം മാങ്ങയായ അമ്മിണിയുടെ പേര് കേട്ട് മലയാളിയാണെന്ന് തെറ്റിദ്ധരിക്കേണ്ട. അമ്മിണി ബംഗാളിയാണ്.
അച്ചാര്‍ നിര്‍മാണ കമ്പനികള്‍ വ്യാപകമായി സംഭരിക്കുന്നതുകൊണ്ട് സാധാരണ വിപണിയില്‍ ഇത് ലഭിക്കാറില്ല. ബംഗാളില്‍ ഗുലാബ് ഖാസ് എന്നാണ് ഈ മാമ്പഴം അറിയപ്പെടുന്നത്. ഒരു മാങ്ങ തന്നെ മൂന്നോ നാലോ കിലോ തൂക്കം വരും. കിലോയ്ക്ക് 360 നിരക്കില്‍ മാംഗോ ഫെസ്റ്റില്‍ ഇത് ലഭിക്കും.
അമ്മിണിയെ കൂടാതെ വിദേശത്തുനിന്ന് കൊണ്ടുവന്നതടക്കം അറുപതിലേറെ വ്യത്യസ്തയിനം മാമ്പഴങ്ങള്‍ ഇവിടെ ലഭ്യമാണ്. മാംഗോ ഫെസ്റ്റ് ജൂണ്‍ നാലിന് സമാപിക്കും.