അരൂർ: കാറിടിച്ച് ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു. അരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തൻ വീട്ടിൽ അന്നമ്മ(82) ആണ് മരിച്ചത്. അരൂർ പള്ളി ഭാഗത്തുനിന്ന് കെൽട്രോണ്‍ കണ്ട്രോൾസിന് തെക്ക് ഭാഗത്തേക്ക് ജോലിക്കായി ഓട്ടോക്ക് പോകവെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറവൂരിൽ നിന്ന് ആലപ്പുഴക്ക് പോകുകയായിരുന്നു കാർ. ഭർത്താവ് ആന്റണി. മക്കൾ: റീന, സിസ്റ്റർ ലീന,നീന. മരുമക്കൾ: ജോസ്, ലോഷ് മോൻ.