ഗുരുവായൂർ: ക്ഷേത്രത്തിലേക്ക് വിളക്കെഴുന്നെള്ളിപ്പിന് കൊണ്ടുപോവുകയായിരുന്ന കൊന്പൻ ഗോപീകൃഷ്ണണന്റെ പാപ്പാന് ഓട്ടോ റിക്ഷയിടിച്ച് പരിക്കേറ്റു.
ആനയുടെ ഒന്നാം പാപ്പാൻ സി. ശ്രീകുമാറിനാണു പരിക്ക്. ശ്രീകുമാറിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെ താമരയൂരിലാണ് അപകടം. അപകടം നടന്നതോടെ പരിഭ്രമിച്ച കൊന്പൻ ഗോപീകൃഷ്ണൻ റോഡിലൂടെ കുറച്ച് ദൂരം മുന്നോട്ടോടി ദേവസ്വം ക്വാർട്ടേഴ്സിൽ നിലയുറപ്പിച്ചു. മറ്റ് പാപ്പാൻമാർ ചേർന്ന് ആനയെ തിരികെ ആനക്കോട്ടയിലെത്തിച്ചു. മുൻപ് നന്ദൻ ആനയുടെ പാപ്പാനെയും ഇതേ ഓട്ടോറിക്ഷ ഇടിച്ചതായി പറയുന്നു.