മേലൂർ:വനിത ജിംനേഷ്യം നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു. മേലൂർ ഗ്രാമപ്പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച വനിതാ ജിംനേഷ്യം കഴിഞ്ഞ ഫെബ്രുവരി 24 ന് ഉദ്ഘാടനം ചെയ്തിരുന്നു. ശുചിമുറിയുൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നതുമൂലം മൂന്ന് മാസത്തോളം അടഞ്ഞു കിടക്കുകയായിരുന്നു.
അടുത്തിടെ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പണികൾ പൂർത്തിയാക്കിയാണ് സ്ഥാപനം നാളെ തുറന്ന് കൊടുക്കുന്നത്. മുഴുവൻ വാർഡിലേയും വനിതകൾക്ക് ഉപയോഗിക്കാവുന്നവിധമാണ് സജ്ജീകരണങ്ങൾ. നിശ്ചിതമായ ചെറിയ തുക ഈടാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. രാവിലെ 6.30 മുതൽ 8.30 വരെയും വൈകീട്ട് 4.30 മുതൽ 7.30 വരെയുമാണ് പ്രവർത്തന സമയം.