ചാലക്കുടി: ദേശീയപാത അടിപ്പാത നിർമാണം അവസാന ഘട്ടത്തിലേക്ക്. ഉപരിതലത്തിലെ ടാറിംഗ് രാവിലെ ആരംഭിച്ചു. ടാറിംഗ് കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ മാർക്കിംഗ് നടത്തും. ജൂൺ 15 ന് അടിപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടും. ഇതോടെ ദേശിയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. രാവിലെ ടാറിംഗ് തുടങ്ങിയപ്പോൾ ബെന്നി ബെഹന്നാൻ എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎയും സന്നിഹിതരായിരുന്നു.