ശ്രീനാരായണപുരം: സംസ്ഥാനത്തെ ആദ്യത്തെ മത്സ്യസേവന കേന്ദ്രം ഇന്ന് ശ്രീനാരായണപുരം പി.വെന്പല്ലൂരിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 8.30 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ഇ.ടി. ടൈസണ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. എംപിമാരായ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, മുൻ ഫിഷറീസ് വകുപ്പ് മന്ത്രി എസ്. ശർമ, സംസ്ഥാന ഫിഷറീസ് വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കും.
മത്സ്യമേഖലയുടെ തുടർവികാസത്തിനും പുരോഗതിക്കും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് നവരത്ന മത്സ്യസേവന കേന്ദ്ര പദ്ധതി. കർഷകരുടെ മണ്ണ്, വെള്ളം പരിശോധന, മത്സ്യ വിത്ത് ഉൽപാദനം, മത്സ്യകൃഷി അനുബന്ധ സേവനങ്ങൾ തുടങ്ങിയവയാണ് മത്സ്യസേവന കേന്ദ്രത്തിലൂടെ ലഭ്യമാകുന്നത്.
ഇ.ടി. ടൈസണ് എംഎൽഎ, മത്സ്യസേവന കേന്ദ്രം ഡയറക്ടർ ഡോ. അഖില മോൾ, ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സുനിൽ രാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.