വഴിയമ്പലം: കയ്പമംഗലത്ത് തായ്നഗറിൽ വാടക വീട്ടിൽനിന്നും കഞ്ചാവും തോക്കും പിടികൂടി. ഒരു കിലോയിലധികം വരുന്ന കഞ്ചാവും എയർ ഗണ്ണും കണ്ടെടുത്തു. വരന്തരപ്പിള്ളി സ്വദേശിയായ പിന്റോയെ വീട്ടിൽ നിന്നും പിടികൂടി.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവും തോക്കും കണ്ടെത്തിയത്. വീട്ടിൽ ഏറെ വൈകിയും റെയ്ഡ് നടക്കുകയാണ്.