കൈപ്പറന്പ്: മുണ്ടൂർ അഞ്ഞൂർ ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ റവന്യു മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. ജില്ലാ കളക്ടർ കൃഷ്ണ തേജ, എഡിഎം ടി. മുരളി എന്നിവരുൾപ്പെട്ട സംഘം ഇന്നലെ ഉച്ചയ്ക്കു 3.15നാണു മിന്നൽ പരിശോധന നടത്തിയത്. നിരവധി ഫയലുകൾ പരിശോധിച്ചു. അഴിമതിക്കെതിരേ വീണ്ടും സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പരിശോധനകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.