വൈപ്പിൻ : മുരുക്കുംപാടം ജപമാല രാജ്ഞിയുടെ ദേവാലയത്തിലെ തിരുനാളിന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ കൊടിയേറ്റി. ഫാ. പോൾ ആൽബി വചന പ്രഘോഷണം നടത്തി. 31 നാണ് തിരുനാൾ. വൈകുന്നേരം 5.30 ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ആർച്ച്ബിഷപ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ മുഖ്യ കാർമികത്വം വഹിക്കും. റവ. ഡോ. ഡേവിഡ് റോഡ്രിഗ്സ് വചന പ്രഘോഷണം നടത്തും. തുടർന്ന് പ്രദക്ഷിണം.