അങ്കമാലി: സുവിശേഷവേലയ്ക്കൊപ്പം സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനുള്ള സാമൂഹ്യ ഇടപെടലുകൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു രക്തസാക്ഷിയായ ഫാ. ഷാജൻ ചിറ്റിനപ്പള്ളി എന്ന് ബിഷപ് മാർ ജോസ് പുത്തൻ വീട്ടിൽ അനുസ്മരിച്ചു.
ഇരുപത്തി മൂന്ന് വർഷങ്ങൾക്കു മുൻപ് മണിപ്പൂർ, ഇംഫാൽ രൂപതയിൽ മിഷൻ പ്രവർത്തനം നടത്തുന്നതിനിടെ വെടിയേറ്റ് മരിച്ച ഫാ. ഷാജൻ ചിറ്റിനപ്പള്ളിയെ അനുസ്മരിക്കുന്നതിനോടൊപ്പം കറുകുറ്റി ചിറ്റിനപ്പിള്ളി കുടുംബാംഗങ്ങളുടെ സന്യസ്ത സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റർനാഷണൽ ഫുട്ബോളറും ഫിഫ കോച്ചുമായ സി.സി. ജേക്കബിനെയും ചിറ്റിനപ്പിള്ളി കുടുംബത്തിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. ഫാ. പോൾ ചിറ്റിനപ്പിള്ളി മുഖ്യ പ്രഭാഷണവും ഫാ. വർഗീസ് പുതുവേലിത്തറ അനുഗ്രഹ പ്രഭാഷണവും നടത്തി.
ചിറ്റിനപ്പിള്ളി ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് പീറ്റർ സെബാസ്റ്റ്യൻ അധ്യക്ഷനായി.
സെക്രട്ടറി ജിജോ മാത്യു, ട്രഷറർ സി.പി. പൗലോസ് , സി.ഡി. വർഗീസ്, ജിജോ വർഗീസ്, ബെന്നി വർക്കി, സി.ബി. ജേക്കബ് എന്നിവർ യോഗത്തിൽ സംസാരിച്ചു.