+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് എ​ന്‍​ക്യു​എ​എ​സ് അം​ഗീ​കാ​രം

കൊ​ച്ചി: ക​ള​മ​ശേ​രി ന​ഗ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് (എ​ന്‍​ക്യു​എ​എ​സ്) അം​ഗീ​കാ​രം. ശു​ചി​ത്വം, സൗ​ക​ര്യ​ങ്ങ​ള്‍, ഗു​ണ​മേ​ന്മ, രോ​
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് എ​ന്‍​ക്യു​എ​എ​സ് അം​ഗീ​കാ​രം
കൊ​ച്ചി: ക​ള​മ​ശേ​രി ന​ഗ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് (എ​ന്‍​ക്യു​എ​എ​സ്) അം​ഗീ​കാ​രം. ശു​ചി​ത്വം, സൗ​ക​ര്യ​ങ്ങ​ള്‍, ഗു​ണ​മേ​ന്മ, രോ​ഗീ സൗ​ഹൃ​ദം ഒ​പി, ലാ​ബ് തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി​യാ​ണ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ദേ​ശീ​യ ഗു​ണ​മേ​ന്മ അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്. ക​ള​മ​ശേ​രി ന​ഗ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ഈ ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ 91.20 ശ​ത​മാ​ന സ്‌​കോ​ര്‍ ല​ഭി​ച്ചു.

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍, ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 16 ന​ഗ​ര ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​യി​ല്‍ ആ​റ് ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്‍​ക്യു​എ​എ​സ് അം​ഗീ​കാ​രം ഇ​തി​ന​കം ത​ന്നെ നേ​ടി​യി​ട്ടു​ണ്ടെ​ന്ന് ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​നി​ഖി​ലേ​ഷ് മേ​നോ​ന്‍ പ​റ​ഞ്ഞു.