വരാപ്പുഴ : കായിക രംഗത്ത് യുവജനങ്ങളേയും വിദ്യാർഥികളേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോരാമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ "കളിക്കളം" എന്ന പേരിൽ സ്പോർട്സ് അക്കാദമി തുടങ്ങി.
ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ, അത്ലറ്റിക്സ് തുടങ്ങിയ മുഴുവൻ കായിക ഇനങ്ങളിലും കടമക്കുടി പഞ്ചായത്തിലെ അതത് ദ്വീപുകളിലെ തത്പരരായ യുവാക്കൾക്ക് പരിശീലനവും മറ്റ് പ്രോത്സാഹനങ്ങളും നൽകും. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൺ അധ്യക്ഷനായി. 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ഞായർ നടക്കും.