കാക്കനാട് : നിലംപതിഞ്ഞിമുകളിൽ ലക്ഷം വീട് കോളനിയിലെ എല്ലാ വീടുകളും പുനർനിർമിച്ചു സ്ഥാപിച്ച ഡ്രീം വില്ലയിലെ കുടുംബങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ താക്കോൽ കൈമാറി. പൊതുസമ്മേളനത്തിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡ്രീം വില്ലയുടെ നാമകരണം ഹൈബി ഈഡൻ എംപി നിർവഹിച്ചു.
കുടിവെള്ള പദ്ധതി നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, സ്ഥിരംസമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, ഉണ്ണി കാക്കനാട്, സ്മിത സണ്ണി, സുനീറ ഫിറോസ്, കൗൺസിലർമാരായ എം.ഒ. വർഗീസ്, ഷാജി വാഴക്കാല, നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള ലക്ഷംവീട് കോളനിയാണ് വില്ലയാക്കിയത്.
ഓടു മേഞ്ഞ 16 ഇരട്ട വീടുകൾ പുനർ നിർമിച്ച് ഒറ്റ വീടുകളാക്കി ഓടിട്ട വീടുകൾ പൂർണമായി പൊളിച്ചു മാറ്റിയാണ് പുനർനിർമിച്ചത്. നഗരസഭാ ഫണ്ടും വിവിധ ഏജൻസികളുടെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചാണ് നിർമാണം പൂത്തിയാക്കിയത്.