ചോറ്റാനിക്കര: പടിയാർ ഹോമിയോ മെഡിക്കൽ കോളജ് യൂണിയൻ കെഎസ്യു പിടിച്ചെടുത്തു. ആകെയുള്ള ഒന്പതു സീറ്റിൽ ഏഴ് എണ്ണം നേടിയാണ് എസ്എഫ്ഐയിൽനിന്നു യൂണിയൻ ഭരണം കെഎസ്യു പിടിച്ചെടുത്തത്. യൂണിയൻ ചെയർമാനായി കെ.വി. ഇർഷാദുദ്ധീൻ , വൈസ് ചെയർപേഴ്സനായി ഹാദിയ ബിൻത് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. യുയുസി - റിശിൻ, ജോയിന്റ് സെക്രട്ടറി - ഇന്ദുലേഖ, ആർട്സ് ക്ലബ് സെക്രട്ടറി - ശബാന, സ്പോർട്സ് ക്ലബ് സെക്രട്ടറി - അക്വിൽ, മാഗസിൻ എഡിറ്റർ - ജന്നത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.