പറവൂർ: വാവക്കാട് ശനിയാഴ്ച രാവിലെ അമ്മയും മകനും താമസിച്ചിരുന്ന വീട് തകർന്നു വീണു. വടക്കേക്കര പഞ്ചായത്ത് 15ാം വാർഡിലെ തറക്കണ്ടത്തിൽ പരേതനായ സജുവിന്റെ ഓടിട്ട വീടാണ് തകർന്നത്. വീട്ടിൽ സജുവിന്റെ ഭാര്യ ഷീബയും മകൻ അമൽദേവും ഉണ്ടായിരുന്നെങ്കിലും വീട് തകരുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു.