കരുമാലൂർ: പറവൂർ മേഖലയിലെ സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർക്കായി ജോയിന്റ് ആർടിഒ ക്ലാസ് സംഘടിപ്പിച്ചു. ആലങ്ങാട് ജമാ അത്ത് പബ്ലിക് സ്കൂളിൽ നടന്ന ക്ലാസ് സ്കൂൾ ചെയർമാൻ ബിനു അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.
ജോയിന്റ് ആർടിഒ സലിം വിജയകുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.ഇ. റഷീദ്, ഇന്ദൂധരൻ ആചാരി, അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരായ സി.എം. അൻസാർ, സി.സി. ദിനേഷ് ,പി.ജെ. അനീഷ്, മനേജ് ഫയർ ഓഫീസർ വി.ജി. റോയി എന്നിവർ ക്ലാസെടുത്തു.കുട്ടികളുടെ രക്ഷിതാക്കൾക്ക് വിദ്യാവാഹൻ എന്ന ആപ്ലിക്കേഷനിലൂടെ വാഹനം എവിടെയാണെന്നും എപ്പോൾ വാഹനം വീടിനു സമീപം എത്തിച്ചേരുമെന്നും അറിയാൻ സാധിക്കുമെന്നും എംവിഐ എം. വിനോദ് കുമാർ പറഞ്ഞു.
സുരക്ഷ മിത്ര എന്ന വൈബ് സൈറ്റ് മുഖേന സ്കൂൾ അധികൃതർക്ക് തങ്ങളുടെ വാഹനങ്ങളെ കുറിച്ചുള്ള കൃത്യവിവരങ്ങൾ അറിയാനും സംവിധാനങ്ങളുണ്ട്. വാഹനങ്ങൾ പരിശോധന നടത്തി സ്റ്റിക്കറുകളും പതിപ്പിച്ചു. സ്കൂൾ വിദ്യാർഥികളുമായി പോകുന്ന ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ പരിശോധനയ്ക്കായി 31ന് കൂനമ്മാവ് ചവറ സ്കൂളിനു സമീപം പുതിയ ദേശീയ പാതയിൽ തയാറാക്കിയ ഗ്രൗണ്ടിൽ എത്തിച്ചേരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.