മൂവാറ്റുപുഴ: ജല അഥോറിറ്റി മൂവാറ്റുപുഴ അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചതിനേതുടർന്ന് രണ്ടാർ, കിഴക്കേക്കര പ്രദേശത്ത് കുടിവെള്ളം വിതരണം പുനഃസ്ഥാപിക്കാൻ തീരുമാനമായി.
വിതരണ പൈപ്പുകളിലെ തകരാർ മൂലം ആവോലി പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളും മൂവാറ്റുപുഴ നഗരസഭ 11, 12 വാർഡുകളും ഉൾപ്പെടുന്ന രണ്ടാർ, കിഴക്കേക്കര പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം മുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ഇതാടെ ആയിരത്തിലേറെ കുടുംബങ്ങൾ കുടിവെള്ളം ലഭിയ്ക്കാതെ ദുരിതത്തിലായി. നിരവധി തവണ ജല അഥോറിറ്റി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും പരിഹാരമായില്ല. റോഡ് നിർമാണത്തിന്റെ ഭാഗമായി പൈപ്പുകൾ തകർന്ന ഭാഗം കെഎസ്ടിപി വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്നായിരുന്നു ജല അഥോറിറ്റിയുടെ വാദം. ഇരു വകുപ്പ് അധികൃതരും അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാകാത്ത സഹചര്യത്തിലാണ് സിപിഎം പ്രവർത്തകർ ജല അഥോറിറ്റി ഓഫീസ് ഇന്നലെ രാവിലെ ഉപരോധിച്ചത്.
സിപിഎം ഏരിയ കമ്മിറ്റി അംഗം സജി ജോർജ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം സംഘടിപ്പിച്ചത്. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ ഓഫീസിനകത്ത് കുത്തിയിരുന്നു. ഇതേതുടർന്ന് വിതരണ പൈപ്പുകളുടെ തകരാർ പരിഹരിക്കുന്നതിന് ജല അഥോരിറ്റി അസി. എൻജിനീയർ, കെഎസ്ടിപി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഇതേത്തുടർന്ന് പൈപ്പ് ലൈൻ പൊട്ടിയ കിഴക്കേക്കര, മണിയകുളം കവല, രണ്ടാർ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി. ആവോലി പഞ്ചായത്തംഗങ്ങളായ അഷറഫ് കക്കാട്ട്, ശ്രീനി വേണു തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. ഇന്നു മുതൽ ജല വിതരണം പുനസ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.