മൂവാറ്റുപുഴ: നിർമല മെഡിക്കൽ സെന്ററിൽ വേൾഡ് എമർജൻസി മെഡിസിൻ ഡേ ദിനാചരണം നടത്തി. നിർമല മെഡിക്കൽ സെന്ററിൽ പ്രവർത്തിക്കുന്ന എമർജൻസി മെഡിസിൻ ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസി ജോസ് അധ്യക്ഷത വഹിച്ചു. ഡോ. ആന്റണി ഇമ്മാനുവേൽ ബോധവത്കരണ ക്ലാസിനൊപ്പം ഡെമോണ്സ്ട്രേഷൻ പരിപാടിയും നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. തെരേസ്, മുൻ അഡ്മിനിസ്ട്രേറ്റർ മദർ ജോവിയറ്റ്, നഴ്സിംഗ് സൂപ്രണ്ടന്റ് സിസ്റ്റർ ടെസി, ഡോ. ക്രിസ്റ്റി, നഴ്സിംഗ് സ്കൂൾ, കോളജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.