മൂവാറ്റുപുഴ : ജമ്മുകാഷ്മീരിൽ നടന്ന പഞ്ചഗുസ്തിയിൽ കൈക്കരുത്ത് തെളിയിച്ച് മൂവാറ്റുപുഴ സ്വദേശി എബിൻ. ജമ്മുകശ്മീർ ശ്രീനഗറിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിൽ പെരുന്പല്ലൂർ കൊല്ലംമ്മാവുടിയിൽ എബിൻ കുര്യനാണ് മത്സരിച്ച രണ്ടുവിഭാഗങ്ങളിലും സ്വർണം നേടിയത്.
90 കിലോ വിഭാഗത്തിൽ ഇടത്-വലത് കൈ ഇനത്തിലാണ് 35കാരൻ സ്വർണമെഡൽ കരസ്ഥമാക്കിയത്. ബിസനസുകാരനായ എബിൻ കഴിഞ്ഞ 13 വർഷമായി പഞ്ചഗുസ്തി മത്സരത്തിൽ ദേശീയ ജേതാവാണ്. ഇന്തോനേഷ്യയിൽ നടന്ന ഇന്റർനാഷ്ണൽ മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു. നിരവധി മത്സരങ്ങളിൽ സ്വർണമെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട് എബിൻ. ഭാര്യ : ജാക്വിലിൻ. മകൻ : എഡ്വിൻ.