കോതമംഗലം: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിന് അഭിമാനമായി സ്നേഹ പോൾ. കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ് സ്കൂളിലെ വിദ്യാർഥിനിയായ സ്നേഹ പോൾ ഗ്രേസ് മാർക്കില്ലാതെയാണ് പ്ലസ് ടു ഹ്യുമാനിറ്റീസിന് 1200 മാർക്കും കരസ്ഥമാക്കിയത്. പ്ലസ് വണ്ണിന് മുഴുവൻ മാർക്കും ലഭിച്ചിരുന്നതിനാൽ പ്ലസ് ടുവിനും ഫുൾ മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സ്നേഹ പോൾ പറഞ്ഞു.
എസ്എസ്എൽസിക്കും സ്നേഹ പോളിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. ഹിസ്റ്ററിയും ഇക്കണോമിക്സും ഇഷ്ടവിഷയമായ മിടുക്കിക്ക് ബിഎ ഇക്കണോമിക്സ് പഠിച്ച് സിവിൽ സർവീസിലെത്തുകയെന്നതാണ് സ്വപ്നം. ആറാം ക്ലാസ് മുതൽ സെന്റ് അഗസ്റ്റിൻസ് സ്കൂളിലാണ് പഠിക്കുന്നത്. അനുജത്തി സോന ഇതേ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയാണ്.
ശാസ്ത്രമേളയിൽ പ്രാദേശിക ചരിത്ര രചനയിൽ സ്റ്റേറ്റ് ഫസ്റ്റ് നേടിയ സ്നേഹ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയറായും പ്രവർത്തിച്ചിരുന്നു. ഇതിന്റെ രണ്ടിന്റെയും ഗ്രേസ് മാർക്ക് കൂടാതെയാണ് സ്നേഹ മുഴുവൻ മാർക്കും നേടിയത്. കോട്ടപ്പടി ഇഞ്ചയ്ക്കൽ ഇ.പി. പൗലോസ് - ജോണ്‍സി ദന്പതികളുടെ മകളാണ്.