ഇലഞ്ഞി: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സിസ്റ്റർ മേരി ബനീഞ്ഞ സ്മാരക പബ്ലിക് ലൈബ്രറിയിൽ സിസ്റ്റർ മേരി ബനീഞ്ഞ അനുസ്മരണം നടത്തി. സാഹിത്യകാരൻ ബാബുരാജ് കളന്പൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സന്തോഷ് കോരപ്പിള്ള, മുൻ പഞ്ചായത്ത് പ്രസിഡന്റും സാഹിത്യകാരിയുമായ അന്നമ്മ ആൻഡ്രൂസ്, സ്ഥിരംസമിതി അധ്യക്ഷ മാജി സന്തോഷ്, ബനീഞ്ഞാമ്മ സ്മാരക സമിതി സെക്രട്ടറി എൻ.വി. കുര്യൻ എന്നിവർ പ്രസംഗിച്ചു.