കട്ടപ്പന: കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണം ചർച്ച ചെയ്ത് കേരളത്തിന് ചെയ്യാവുന്ന കാര്യങ്ങൾക്ക് വേണ്ടി നിയമനിർമാണം നടത്തണമെന്ന് കേരള കോണ്ഗ്രസ് -എം നിയോജക മണ്ഡലം പ്രസിഡന്റ് ജിൻസണ് വർക്കി ആവശ്യപ്പെട്ടു. വന്യ മൃഗ ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടപെടുന്ന സാഹജര്യമാണ് നിലവിലുള്ളത്.
ആക്രമണങ്ങളിൽ പരിക്ക് പറ്റി നിരവധി ആളുകൾ കഴിയുന്നു. കർഷകരുടെ കൃഷികൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജനപ്രതിനിധികൾക്കുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങുന്ന ആക്രമണകാരികളായ മൃഗങ്ങളെ വിദേശ രാജ്യങ്ങളിൽ ചെയ്യുന്നതു പോലെ വെടിവച്ചു കൊല്ലണം . അത്തരം കാര്യങ്ങളിൽ നിയമഭേദഗതികൾ ഉണ്ടാക്കാൻ കേരള സർക്കാർ സമ്മർദം ചെലുത്തണമെന്നും ജിൻസണ് ആവശ്യപ്പെട്ടു.