കാക്കനാട്്, ഏലൂർ : ശ ുചിമുറി മാലിന്യം (സെപ്റ്റെജ് ) ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പുതിയ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാഷ് ഇൻസ്റ്റ്യൂട്ടുമായി സഹകരിച്ച് തൃക്കാക്കര, ഏലൂർ നഗരസഭകൾ ട്രയൽറൺ സംഘടിപ്പിച്ചു.
തൃക്കാക്കര നഗരസഭാ പരിസരത്ത് സംഘടിപ്പിച്ച ട്രയൽ റൺ തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
തൃക്കാക്കര നഗരസഭയുടെ സെപ്റ്റിക് ടാങ്കിൽ നിന്ന് മാലിന്യം കളക്ട് ചെയ്ത് വാഹനത്തിൽ ട്രീറ്റ് ചെയ്ത് വെള്ളം പുറത്തേക്ക് ഒഴുക്കി ട്രയൽ നടത്തിയതിന് ശേഷം അവിടെ എത്തിച്ചേർന്ന പൊതുജനങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്ക് വാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി മറുപടി പറഞ്ഞു.
വിദ്യാഭ്യാസ സ്റ്റാൻഡംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ ഷാന അബ്ദു, എം.ജെ. ഡിക്സൺ, അസോസിയേഷൻ സെക്രട്ടറി എം.ജി ജയ്സൻ, ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ രക്ഷാധികാരി എം.എം. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
ഏലൂർ നഗരസഭാ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, വൈസ് ചെയർപേഴ്സൺ ലീലാ ബാബ,ു സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എം. ഷെനിൻ പി.എ. ഷെരീഫ്, ദിവ്യാ നോബി, മുനിസിപ്പൽ എൻജിനീയർ പി.ബി. യമുന, ആരോഗ്യവിഭാഗം ജീവനക്കാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. മൊബൈൽ ട്രീറ്റ്മെന്റ്് പ്ലാന്റ് സംഘടിപ്പിച്ചിട്ടുള്ള വാഹനം മാലിന്യം സെപ്റ്റിക് ടാങ്കിൽ നിന്ന് മാലിന്യം വലിച്ചെടുക്കുകയും അപ്പോൾ തന്നെ ട്രീറ്റ് ചെയ്ത് വെള്ളം ശുദ്ധിയാക്കി എടുക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് വാഷ് ഇൻസ്റ്റിറ്റ്യൂട്ട് ട്രയൽ നടത്തിയത്. ട്രീറ്റ്മെന്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വാഷ് ഇൻസ്റ്റിറ്റ്യൂട്ടിലെ സാങ്കേതിക വിദഗ്ധർ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു.