കൊച്ചി: സ്വന്തം വ്യാപാരസ്ഥാപനങ്ങളുടെ മുമ്പില്‍ കടയിലെ വേസ്റ്റ് വയ്ക്കുന്നതിന്റെ പേരില്‍ പോലീസ് കേസെടുക്കുന്നതിലും കറന്റ് ചാര്‍ജ് വര്‍ധന, നികുതിക്കുമേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടി എന്നിവയിലും മര്‍ച്ചന്റ്സ് അസോസിയേഷന് കേരള കലൂര്‍ യൂണിറ്റ് അര്‍ധവാര്‍ഷിക പൊതുയോഗം പ്രതിഷേധിച്ചു. വ്യാപാരി സമൂഹത്തെ ദ്രോഹിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മെമ്മോറാണ്ടം സമര്‍പ്പിക്കാനും ആവശ്യമെങ്കില്‍ പ്രതിഷേധ യോഗങ്ങളും ധര്‍ണയും നടത്താനും യോഗത്തില്‍ തീരുമാനമായി.
പ്രസിഡന്റ് പി.ജെ.അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രസാദ് വിശ്വംഭരന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ. മൂസ, രക്ഷാധികാരി ടി.ആര്. ജോര്‍ജ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷേര്‍ളി അലക്സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.