ഐക്കരനാട്: ഐക്കരനാട് ഗ്രാമ പഞ്ചായത്തിൽ ഹരിതമിത്രം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ് നിർവഹിച്ചു. സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പ് ഉപയോഗിച്ച് പഞ്ചായത്തിലെ എല്ലാവീടുകളിലും, സ്ഥാപനങ്ങളിലും ക്യൂആർ കോഡ് പതിപ്പിക്കലും, വിവരശേഖരണവും ഇതിനോടാനുബന്ധിച്ച് നടക്കും.
പഞ്ചായത്തിനെ പൂർണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഇതുപോലെയുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്ത് പ്രവർത്തിക്കുന്നതെന്നും, പഞ്ചായത്തിലെ എല്ലാ വിഭാഗത്തിൽ ഉള്ളവരും ഈ പ്രവർത്തനത്തിൽ പഞ്ചായത്തിനോട് സഹകരിക്കണമെന്നും വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, ഹരിത കർമസേന അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.