കോതമംഗലം: വന്യമൃഗ ശല്യം ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് ലോംഗ് മാർച്ച് നടത്തും. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം നേതൃത്വം നല്‍കും.
എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചു റബറിന് 250 രൂപ തറവില നിശ്ചയിക്കുക, നാളികേരത്തിന്റെ താങ്ങുവില 42 രൂപയായി ഉയർത്തുക, നെല്ല് ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങളുടെ സംഭരണം കാര്യക്ഷമമാക്കുക, വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുക, കർഷകർ എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കുക, പലിശ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോംഗ് മാർച്ച് നടത്തുന്നത്.
കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ചെയർമാൻ കെ.എം. ജോർജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.30നാണ് മാർച്ച് ആരംഭിക്കുക. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.
കോതമംഗലം നഗരസഭ ഓഫീസിന് എതിർവശമുള്ള ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള കോണ്‍ഗ്രസ് നേതാക്കളായ പി.സി. തോമസ്, മോൻസ് ജോസഫ് എംഎൽഎ, ജോയ് എബ്രഹാം, ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ പങ്കെടുക്കും.