കൊച്ചി: അഗ്രികള്‍ച്ചറല്‍ പ്രമോഷണല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഒമ്പതാമത് മാംഗോ ഫെസ്റ്റിന് മറൈന്‍ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ തുടക്കമായി. ജൂണ്‍ നാലുവരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നൂറിലേറെ വ്യത്യസ്ത ഇനങ്ങളിലുള്ള മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി ഒരുക്കിയിട്ടുള്ളത്.
പരിചിത ഇനം മാമ്പഴങ്ങള്‍ക്ക് പുറമേ റോഹാന്‍, കേസര്‍, ആനത്തലവട്ടം, അന്‍വര്‍, റൂമാനി, തുടങ്ങി വ്യത്യസ്ത ഇനങ്ങളും പ്രദര്‍ശനത്തിനുണ്ടാകും. കേരളത്തിന് പുറത്തുവിളഞ്ഞ മാമ്പഴങ്ങള്‍ പ്രകൃതിദത്തമായി പഴുപ്പിച്ചാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കൂടാതെ മാവിന് തൈകളുടെയടക്കം എല്ലാ ഫലവൃക്ഷതൈകള്‍ ലഭിക്കുന്ന നഴ്സറിയും പ്രദര്‍ശന നഗരിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
മാമ്പഴ തീറ്റ മത്സരം, മാമ്പഴ വിഭവങ്ങളുടെ പാചക മത്സരം എന്നിവയും ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. 50 രൂപയാണ് പ്രവേശന ഫീസ്. ആറു വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. ഉച്ചകഴിഞ്ഞ് മൂന്നിന് ഹൈബി ഈഡന് എംപി മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രവേശനം.