നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ ആദിവാസി കോളനികളിലെ വീട്ടുമുറ്റത്ത് മത്സ്യകൃഷി തുടങ്ങുന്ന പദ്ധതി നടപ്പാക്കുന്നു. മുറ്റത്തൊരു മീൻതോട്ടം പദ്ധതിയിലാണ് മത്സ്യകൃഷി വ്യാപിപ്പിക്കുക.
ചാലിയാർ ഗ്രാമപഞ്ചായത്ത് എസ്ടി പ്രൊജക്ടിൽ ഉൾപ്പെടുത്തി 18 യൂണിറ്റുകളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഒരു യൂണിറ്റിന് 20,000 രൂപയാണ് പഞ്ചായത്ത് ഫണ്ടിൽ നിന്നു നൽകുക. ഇതിനായി 3,60,000 രൂപ നൽകി കഴിഞ്ഞു.
ഒരു യൂണിറ്റിൽ 250 വരാൽ മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. 18 യൂണിറ്റുകളിലായി 4500 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കഴിഞ്ഞു. അകന്പാടം വാർഡിൽ കറുപ്പന്റെ വീട്ടിലെ മുറ്റത്തൊരു മീൻതോട്ട യൂണിറ്റിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഷെരീഫ് അഴവളപ്പിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ മിനി മോഹൻദാസ്, കെ. വിശ്വനാഥൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശിഹാബുദീൻ, ചാലിയാർ പഞ്ചായത്ത് അക്വാകൾച്ചർ പ്രമോട്ടർ ജിനി മൈക്കിൾ, പ്രമോട്ടർ തോമസ് മൂത്തേടം എന്നിവർ പ്രസംഗിച്ചു. ചാലിയാർ ഫിഷ് ഫാർമേഴ്സ് ക്ലബിന്റെ വകയായി ഒരു കിലോ മത്സ്യതീറ്റ വീതം 18 യൂണിറ്റുകൾക്കും നൽകി. പാലക്കയം, നായാടംപൊയിൽ, വെണ്ണേക്കോട്, മൊടവണ്ണ, കണ്ണംകുണ്ട്, പാറേക്കാട്, പണപൊയിൽ കോളനികളിലാണ് യൂണിറ്റുകളുള്ളത്.