കോലഞ്ചേരി: കാരുണ്യത്തിനു കാത്തുനിൽക്കാതെ റെജി (51) യാത്രയായി. കരൾരോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഴുവന്നൂർ എഴിപ്രം ചിരക്കാക്കുഴിയിൽ റെജിയാണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്. മഴുവന്നൂരിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന റെജി നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനുമായിരുന്നു.
കരൾ മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് നാട്ടുകാർ ഒന്നാകെ ധനസമാഹരണത്തിനുള്ള ശ്രമം നടത്തവെയാണ് പെട്ടെന്ന് സ്ട്രോക്ക് വരികയും റെജി മരണത്തിനു കീഴടങ്ങുകയും ചെയ്തത്. ഭാര്യ: ജിഷ റെജി വാളകം പട്ടശേരിൽ കുടുംബാംഗം. മക്കൾ: റോഷൻ റെജി, റിയ റെജി.