നെടുന്പാശേരി: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അത്താണി ശാന്തിനഗർ ശ്രീനിലയത്തിൽ സുരേഷ് കുമാർ (67) മരിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെ ദേശീയപാതയിൽ കേരള ആയുർവേദയ്ക്ക് മുന്നിലായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. സംസ്കാരം പിന്നീട്. അത്താണി കാംകോ റിട്ട. അസി. മാനേജരാണ്. ഭാര്യ: വിശാലാക്ഷി. മകൻ: രഞ്ജിത്. മരുമകൾ: ഗായത്രി (ഇരുവരും ഓസ്ട്രേലിയ).