ആലുവ: പ്ലസ് ടു പരീക്ഷയിൽ ആലുവ മേഖലയിലെ സർക്കാർ-അർധ സർക്കാർ സ്കൂളുകളിൽ മികച്ച വിജയം. തുടർച്ചയായി രണ്ടാം വർഷവും ആലുവ മേഖലയിൽ 99 ശതമാനം വിജയത്തോടെ സെന്റ് ഫ്രാൻസിസ് സ്കൂൾ മുന്നിൽ. പരീക്ഷ എഴുതിയ 149 ൽ 147 പേരും ജയിച്ചു. 48 പേർക്ക് മുഴുവൻ എ പ്ലസ് ഉണ്ട്.
രണ്ടാം സ്ഥാനം ആലുവ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ നിലനിർത്തി. 96.6 ശതമാനം വിജയിച്ചു. പരീക്ഷയെഴുതിയ 147 പേരിൽ 142 പേർ ഉപരിപഠന യോഗ്യത നേടി. 20 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 93 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 357 പേരിൽ 332 പേർ ഉപരിപഠന യോഗ്യത നേടി. 25 പേർക്ക് ഫുൾ എ പ്ലസ് നേടി.
ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 82.6 ശതമാനം പേർ വിജയിച്ചു. പരീക്ഷയെഴുതിയ 161 പേരിൽ 133 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. 10 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 81 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 115 പേരിൽ 93 പേർ ഉപരിപഠന യോഗ്യത നേടി. ബിഹാർ സ്വദേശി ആദിത്യ കുമാർ മിശ്ര, വി.എൻ. നീരജ എന്നിവർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.