കൊച്ചി: ഒഎല്‍എക്സില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കാനുള്ള പരസ്യം കണ്ട് ഫോണ്‍ വാങ്ങാനെത്തി കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ഒക്കല്‍ സ്രാമ്പിക്കല്വീട്ടില് ഹാദില്‍ ഷായാണ് (27) പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. കാക്കനാട് സ്വദേശിയുടെ കൈയില്‍നിന്ന് പാലാരിവട്ടം പൈപ്പ്ലൈന് ജംഗ്ഷനില്‍ വച്ച് 45,000 രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണ്‍ തട്ടിപ്പറിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നു.
പ്രതിയെ പെരുമ്പാവൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പെരുമ്പാവൂര്‍ പോലീസ് ഹാദില്‍ ഷായ്ക്കെതിരെ കാപ്പപ്രകാരമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തൃക്കാക്കര സ്വദേശിയുടെ കൈയില്‍നിന്ന് സമാനരീതിയില്‍ മൊബൈല്‍ കവര്‍ന്ന കേസിലെയും പ്രതിയാണ് ഹാദില്‍ ഷാ.
ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്, എസ്ഐ ജയകുമാര്‍, എസ്സിപി മിഥുന് സിദ്ധാര്ഥന്, സിപിഒമാരായ മാഹിന്‍ അബൂബക്കര്‍, അരുണ്‍ സുരേന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.