കൊച്ചി: ന്യായാധിപ പദവിയില്‍നിന്ന് പടിയിറങ്ങുന്ന ഹൈക്കോടതി ജഡ്ജിയും ഹൈക്കോടതി അഭിഭാഷക സംഘടനയുടെ മുന്‍ പ്രസിഡന്റുമായ ജസ്റ്റീസ് ഷാജി പി. ചാലിക്ക് ഇന്ന് യാത്രയയപ്പ് നല്‍കും. ഹൈക്കോടതിയിലെ ഒന്നാം കോടതിയില്‍ ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയടക്കമുള്ള ജഡ്ജിമാരും അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരും ജുഡിഷ്യല്‍ ഓഫീസര്‍മാരും പങ്കെടുക്കും.
അഭിഭാഷകനായിരുന്ന ഷാജി പി. ചാലി 2015 ഏപ്രില്‍ 10നാണ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റത്. 2017 ഏപ്രില്‍ അഞ്ചിന് സ്ഥിരം ജഡ്ജിയായി. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ ജനിച്ച അദ്ദേഹം എറണാകുളം ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദം നേടി. സംസ്ഥാന ഹോക്കി ടീമില്‍ അംഗമായിരുന്നു.
പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി ആക്ട്, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, കെട്ടിട നികുതി നിയമം, ഭൂ നികുതി നിയമം തുടങ്ങിയ പ്രാദേശിക നിയമങ്ങളില്‍ ഷാജി പി. ചാലിയുടേതായി ഒട്ടേറെ ശ്രദ്ധേയമായ വിധികള്‍ വന്നിട്ടുണ്ട്. ഈ ഗണത്തില്‍പെട്ട 750 ഓളം വിധികള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതാണ്. ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിനുള്ള സാമൂഹ്യാഘാത പഠനത്തിന് സര്‍വേ നടത്താന്‍ അനുമതി നല്കിയ വിധി, സംയുക്ത ബാങ്ക് ലോക്കര്‍ ഭര്‍ത്താവിന്റെ മരണശേഷം ഭാര്യയ്ക്ക് കൈകാര്യം ചെയ്യാന്‍ അനുമതി നല്കുന്ന വിധി തുടങ്ങിയവ ജസ്റ്റീസ് ഷാജി പി. ചാലിയുടേതാണ്.