ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന പരിപാടികൾ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യാ വൈസ് പ്രസിഡന്റ് ഡോ. ഡി. പ്രഭാകരൻ, എയിംസ് പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ് ആൻഡ് എപ്പിഡെമിയോളജിസ്റ്റ് ഡോ. പ്രവീൺ പ്രദീപ് എന്നിവർ അവബോധന ക്ലാസുകൾ നയിച്ചു. എയിംസിലെ എ.എസ് . അഞ്ജു രക്ത ദാന ക്യാമ്പിനും ഡോ. ശ്യാം ഷാജി സൗജന്യ ചികിത്സക്കും നേതൃത്വം നൽകി.
ഏരിയ ചെയർമാൻ സുനിൽ കുമാർ, സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, ട്രഷറർ ഉണ്ണിത്താൻ, വിമൻസ് വിംഗ് ജോയിന്റ് കൺവീനർ പി.കെ. സുകന്യ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡിഎംഎ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, അഡിഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ഇന്റർനാഷണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പങ്കെടുത്തു.
രക്ത ദാതാക്കൾക്ക് വിനയ് നഗർ -കിഡ്വായ് നഗർ ഏരിയ പുരസ്കാരങ്ങളും നൽകി.
പി.എൻ. ഷാജി