തിരുവില്വാമല: ലയണ്‍സ് ക്ലബ് ഓഫ് വില്വാദ്രി പാന്പാടി മണപ്പുറം ഫൗണ്ടേഷന്റെ സാന്പത്തിക സഹായത്തോടുകൂടി തിരുവില്വാമല ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിലേക്കുള്ള ഇൻസിനറേറ്ററിന്റെ കൈമാറ്റവും പ്രവർത്തന ഉദ്ഘാടനവും ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് പി. രാംകുമാർ, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മോറെലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഉദയൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രോഹിണി, സ്മിത സുകുമാരൻ, വിനി ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, പി. കൃഷ്ണകുമാർ, ഉണ്ണി, എം.വി. അശോകൻ, വി.കെ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.