കൈപ്പറന്പ്: ശ്രവണ വൈകല്യമുള്ളവർക്കായി തടസമില്ലാത്ത ആശയവിനിമയം സാധ്യമാക്കാൻ നൂതന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വികസിപ്പിച്ച് വിദ്യാർഥികൾ. തലക്കോട്ടുക്കര വിദ്യ എൻജിനീയറിംഗ് കോളജിലെ അവസാനവർഷ കന്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണു ’സൈൻ-കംപാനിയൻ’ എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചത്.
തത്സമയം ചോദ്യങ്ങൾ വിവർത്തനം ചെയ്യാൻ ആപ്ലിക്കേഷനിലൂടെ കഴിയും. ആപ്ലിക്കേഷൻ ഉപയോക്തൃ സൗഹൃദമാണ്. മാത്രമല്ല ആംഗ്യഭാഷയുമായി കൂടുതൽ വൈദഗ്ധ്യമില്ലാത്തവർക്കും ഉപയോഗിക്കാൻ കഴിയും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.
ശ്രവണ വൈകല്യമുള്ളവർക്കുള്ള ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ നൂതന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ രാജാറാം രഘുരാം, കെ.എസ്. വിശാൽ, കെ.ആർ. വൈദർശ്, എം. വൈഷ്ണവ് എന്നിവ രാണ് വികസിപ്പിച്ചെടുത്തത്. ഇതുപയോഗിച്ച് ഇംഗ്ലീഷ് ഭാക്ഷയിലെ ഏത് വാക്കും ഇന്ത്യൻ ആംഗ്യഭാഷാ ആനിമേഷനുകളിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. ശ്രവണ വൈകല്യമുള്ളവരും ഇന്ത്യൻ ആംഗ്യഭാഷ അറിയാത്തവരുമായ ആളുകൾ തമ്മിൽ ആശയവിനിമയം നടത്തുന്നതിനാണ് ഈ അപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.വാചകം, ഓഡിയോ അല്ലെങ്കിൽ ടെക്സ്റ്റ് ഡോക്യുമെന്റിനെ ഇന്ത്യൻ ആംഗ്യഭാഷാ ആനിമേഷനുകളിലേക്ക് വിവർത്തനം ചെയ്യുന്നതിനാൽ ശ്രവണ വൈകല്യമുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. കന്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപിക ഡാ. എം.വി. ബീന ആവശ്യമായ സാങ്കേതിക ഉപദേശം നൽകി. കോളജ് പ്രിൻസിപ്പൽ ഡോ സി.ബി. സജി, കന്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. രമണി ഭായ് വി എന്നിവർ പ്രചോദനം നൽകി.